Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pinarayi Vijyan

പി​ണ​റാ​യി​ക്കും റി​യാ​സി​നും എ​തി​രെ ഇ​ഡി ക​ള്ള​ക്ക​ഥ​ക​ൾ ഉ​ണ്ടാ​ക്കു​ന്നു: എം.​വി. ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: പി​ണ​റാ​യി​ക്കും റി​യാ​സി​നും എ​തി​രെ ഇ​ഡി ക​ള്ള​ക്ക​ഥ​ക​ൾ ഉ​ണ്ടാ​ക്കു​ന്നു​വെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. ക​ള്ള​ക്ക​ഥ​ക​ൾ ഒ​ന്നും കേ​ര​ള​ത്തി​ൽ ഏ​ൽ​ക്കാ​ൻ പോ​കു​ന്നി​ല്ലെ​ന്നും സ​ർ​ക്കാ​ർ ഇ​വി​ടെ എ​ന്തു നി​ല​പാ​ട് സ്വീ​ക​രി​ക്കു​മെ​ന്ന് അ​റി​യി​ല്ല, കോ​ൺ​ഗ്ര​സ് എ​ടു​ത്തി​രി​ക്കു​ന്ന​ത് ഇ​ര​ട്ട​ത്താ​പ്പ് നി​ല​പാ​ടാ​ണെ​ന്നും ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

സ​ർ​ക്കാ​ർ ഇ​വി​ടെ എ​ന്തു നി​ല​പാ​ട് സ്വീ​ക​രി​ക്കു​മെ​ന്ന് അ​റി​യി​ല്ല. എ​ന്തു​കൊ​ണ്ട് പി​ണ​റാ​യി​യെ അ​റ​സ്റ്റ് ചെ​യ്യു​ന്നി​ല്ലെ​ന്ന ചോ​ദ്യം ചോ​ദി​ച്ച​വ​രാ​ണ് അ​വ​ർ. ബി​ജെ​പി​യു​മാ​യി ഡീ​ൽ രൂ​പ​പ്പെ​ടു​മോ എ​ന്നാ​ണ് അ​റി​യേ​ണ്ട​ത്. ക​ൽ​ത്തു​റ​ങ്കി​ൽ കി​ട​ന്നും പോ​രാ​ടി​യു​മാ​ണ് പാ​ർ​ട്ടി മു​ന്നോ​ട്ടു​വ​ന്ന​ത്. ഓ​ല​പ്പാ​മ്പ് കാ​ട്ടി ഭ​യ​പ്പെ​ടു​ത്താ​ൻ വ​രേ​ണ്ട. അ​തി​നൊ​ന്നും കീ​ഴ്പ്പെ​ടാ​ൻ മ​ന​സി​ല്ലെ​ന്നും ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

Latest News

Corehub Up